LawPage

Notes and Articles for Law students

User Tools

Site Tools


civil_laws:civil_procedure_in_malayalam_21521032020

Filing and Jurisdiction of Civil suit in Malayalam

ഒരു സിവിൽ അന്യായം/ ആവലാതി/പ്ലൈന്റ് കോടതിയിൽ ഫയൽ ചെയ്യണം എന്നിരിക്കട്ടെ. സബ്ജെക്ട് മാറ്റർ സിവിൽ നേച്ചർ ആയിരിക്കണം.(sec. 9).

പിന്നെ ഏതു കോടതിക്കാണ് ജൂറിസ്ഡിക്ഷൻ എന്ന് നോക്കണം. ഏതു മുൻസിഫ് /സബ് കോടതിയിൽ ആണ് അന്യായം ഫയൽ ചെയേണ്ടത് എന്ന് നോക്കണം. ചിലപ്പോ ഏതേലും നിയമം വഴി നമ്മൾ കേസ് ഫയൽ ചെയ്യാൻ പോകുന്ന സബ്ജെക്ട് മാറ്റർ ൽ മുൻസിഫ് / സബ് കോടതി ക്ക് ജൂറിസ്ഡിക്ഷൻ ഇല്ല എന്നുണ്ടോ എന്നത് (ബാർ ആണോ) നോക്കണം. ഉദാഹരണം ഒരു വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കം ആണെന്ന് കരുതുക. തീർച്ചയായും സിവിൽ നേച്ചർ ആണ്. പക്ഷേ ഭാര്യയും ഭർത്താവും തമ്മിൽ ആണ് ഈ തർക്കം എങ്കിലോ. അപ്പോ ഫാമിലി കോർട്ട് ആക്ട് sec 7 പ്രകാരം ഫാമിലി കോടതിക്ക് മാത്രേ ജൂറിസ്ഡിക്ഷൻ ഉള്ളു. മുൻസിഫ് കോടതിയിലോ സബ് കോടതിലോ ആ മാറ്റർ നിക്കില്ല. വാഹനം ഇടിച്ചു നഷ്ടപരിഹാരം കിട്ടാൻ ആണെങ്കിലോ? അതിനു MACT ൽ തന്നെ പോകണം. മുൻസിഫ് കോടതിക്കോ സബ് കോടതിക്കോ ജൂറിസ്ഡിക്ഷൻ ഇല്ല. അപ്പൊ ഈ പറഞ്ഞത് സബ്ജെക്ട് മാറ്റർ ജൂറിസ്ഡിക്ഷൻ or inherent ജൂറിസ്ഡിക്ഷൻ. (Sec 9 cpc.)

അപ്പോൾ കേസിനു ആസ്പദമായ സംഗതി സിവിൽ നേച്ചർ തന്നെ ആണെന്നും മുൻസിഫ് /സബ് കോടതിക്ക് ജൂറിസ്ഡിക്ഷൻ ഉണ്ട് എന്നും മനസിലാക്കി ആ കോടതിയിൽ ഫയൽ ചെയ്യാനായി നമുക്ക് അന്യായം ഡ്രാഫ്റ്റ് ചെയ്യാം.

ഇവിടെ ഏതു കോടതിക്കാണ് ജൂറിസ്ഡിക്ഷൻ എന്നത് എങ്ങനെ കണ്ടു പിടിക്കും?

അത് രണ്ടുതരത്തിൽ മനസിലാക്കണം. ടെറിട്ടോറിയൽ ജൂറിസ്ഡിക്ഷൻ ആൻഡ് pecuniary ജൂറിസ്ഡിക്ഷൻ.

ടെറിട്ടോറിയൽ ജൂറിസ്ഡിക്ഷൻ സിപിസി sec.16-20 വരെ സെക്ഷൻ കളിൽ പറയുന്നു. വസ്തു സംബന്ധമായ കേസ് ആണെങ്കിൽ ആ വസ്തു ഏതു വില്ലേജ് ആഫീസിൽ എന്ന് നോക്കണം. ആ വില്ലേജ് ഓഫീസ് പരിധി ഇൽ ജൂറിസ്ഡിക്ഷൻ വരുന്ന കോടതി ഏതു എന്ന് മനസിലാക്കണം. ഇവിടെ ഒരു കാര്യം ഓർക്കണം നെയ്യാറ്റിൻകര യിലെ മുൻസിഫ് കോടതികൾ എല്ലാം ഒന്ന് എന്ന് വേണം കണക്കാക്കാൻ. വെങ്ങാനൂർ വില്ലേജിൽ ആണ് വസ്തു എങ്കിൽ കേസ് തിരുവനന്തപുരം മുൻസിഫ് കോടതിയിലെ നിൽക്കു. എന്നാൽ വസ്തു തൊട്ടടുത്ത വിഴിഞ്ഞം വില്ലേജിൽ ആണെങ്കിൽ നെയ്യാറ്റിൻകര കോടതി ക്കാണ് ജൂറിസ്ഡിക്ഷൻ. അപ്പോ ഒരാളുടെ വസ്തു വെങ്ങാനൂർ വില്ലേജിലും വിഴിഞ്ഞം വില്ലേജിലും ആയിട്ടാണെങ്കിൽ എന്ത് ചെയ്യണം? നെയ്യാറ്റിൻകര കോടതിക്കും തിരുവനന്തപുരം കോടതിക്കും ജൂറിസ്ഡിക്ഷൻ കിട്ടും.

ഇനി വസ്തു സംബന്ധമായ കേസ് അല്ലെങ്കിൽ എങ്ങിനെ ജൂറിസ്ഡിക്ഷൻ കണ്ടുപിടിക്കും? Sec 19-20 സിപിസി. ഉദാ.. കടം വാങ്ങിയ കാശു തിരികെ കിട്ടാൻ ആണ് കേസ് എന്ന് കരുതുക(MONEY SUIT) ചുവടെ പറയുന്ന ഇടങ്ങളിൽ എല്ലാം ജൂറിസ്ഡിക്ഷൻ ഉണ്ട്. എവിടെ വച്ചു കടം കൊടുത്തു. എവിടെ വച്ചു (ഏതു വില്ലേജിൽ വച്ചു )പ്രോമിസറി നോട്ട് / അഗ്രിമെന്റ്/ മറ്റു negotiable ഇൻസ്ട്രുമെന്റ് എക്സിക്കൂട് ചെയ്തു. അതും അല്ലേൽ പ്രതിയുടെ വീട്/പ്രതി ജോലി ചെയുന്ന സ്ഥലം/പ്രതി ഇപ്പോൾ താമസിക്കുന്ന സ്ഥലം (ഏതു വില്ലേജ് ൽ ). ഒരു ഉദാഹരണം നോക്കാം, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി ക്കകത്തു വച്ചു കാശ് വാങ്ങി. എന്നിട്ട് ആറ്റിങ്ങലിൽ ഒരു ലോഡ്ജിൽ വച്ചു പ്രോമിസ്‌റി നോട്ട് എഴുതി ഒപ്പിട്ടു. പ്രതി പട്ടത്തു ജോലി ചെയ്യുന്നു. അയാളുടെ വീട് നെടുമങ്ങാട്. അപ്പൊ ഈ കേസിൽ നെയ്യാറ്റിൻകര കോടതി ക്ക്, ആറ്റിങ്ങൽ കോടതിക്ക്, തിരുവനന്തപുരം കോടതിക്ക്, നെടുമങ്ങാട് കോടതിക്ക് ഒക്കെ ജൂറിസ്ഡിക്ഷൻ വരുന്നു. അപ്പൊ ഇവിടെ മനസിലാക്കേണ്ട കാര്യം cause of action എവിടെ നടന്നു + പ്രതി താമസിക്കുന്ന അല്ലേൽ ജോലി ചെയുന്ന ഇടം.

ഇനി pecuniary ജൂറിസ്ഡിക്ഷൻ എന്തെന്ന് നോക്കാം. Sec 15 സിപിസി. സബ്ജെക്ട് മാറ്റർ ന്റെ വില ആണ് ഇവിടെ നോക്കേണ്ടത്. Money suit ആണെന്ന് കരുതുക. പത്തു ലക്ഷം വരെ മുൻസിഫ് കോടതിയിൽ. അതിൽ കൂടുതൽ ആണേൽ സബ് കോടതിയിൽ. കോമ്പൻസേഷൻ or ഡാമേജ് ചോദിച്ചു ആണ് കേസ് എന്ന് കരുതുക. അവിടെയും എത്ര രൂപ ചോദിക്കുന്നു എന്നത് നോക്കണം. പിന്നെ മുകളിൽ പറഞ്ഞ പോലെ. വസ്തു ന്റെ അവകാശം സ്ഥാപിക്കാൻ ആണ് കേസ് എന്ന് കരുതുക. അല്ലേൽ ഒരു കോൺട്രാക്ട് ന്റെ സ്പെസിഫിക് പെർഫോമൻസ് നു ആണ് കേസ് എന്ന് കരുതുക. ആ സബ്ജെക്ട് മാറ്റർ നു വില നോക്കുക. പിന്നെ മുകളിൽ പറഞ്ഞ പോലെ പത്തു ലക്ഷം വരെ മുൻസിഫ് കോർട്ട് അതിനു മുകളിൽ ഇനി എത്ര ലക്ഷം ആയാലും സബ് കോർട്ടിൽ. ഈ സബ്ജെക്ട് മാറ്റർ ന്റെ വില കാണുന്നത് എങ്ങേനെയാണ്? അത് കേരള കോർട്ട ഫീ ആൻഡ് suit valuation ആക്ട് നോക്കണം.